Google

Monday, February 26, 2007


ആമുഖം

പ്രിയപ്പെട്ട കൂട്ടുകാരെ....

ഇതൊരു പരീക്ഷണമാണു....

മലയാളത്തില് ഒരു ബ്ളോഗ് എഴുതണം എന്നുള്ള ആഗ്രഹത്തില് നിന്നുണ്ടായ പരീക്ഷണം.
എന്താനെഴുതേണ്ടത്‌ എന്നറിയില്ല എന്നാലും എന്തെങ്കിലും എഴുതാതിരിക്കാന് പറ്റില്ലല്ലോ. നന്നായി അറിയുന്ന എന്തെങ്കിലും കാര്യം വേണം എഴുതാന്‌.
അപ്പോള് എന്നെ പറ്റിയും എന്റെ നാടിനെ പറ്റിയും എഴുതാമെന്നു കരുതി.
അതിനേക്കാള്‍ നന്നായി എനിക്കെന്താനറിയാവുന്നത്‌.


ഞാന്‌
ഞാന്‌ നസീബ്...

കുറച്ചു അടുപ്പമുള്ളവര് നെസി എന്നു വിളിക്കും.

ഇപ്പോള് പൂനെ നഗരത്തിലുള്ള ജൊമെട്രിക് സോഫ്റ്റ്‌വെയര് സൊലുഷന്-സില് സോഫ്റ്റ്‌വെയര് ഏഞ്ജിനീയര് ആയി ജോലി ചെയ്യുന്നു.


നാട്
എന്റെ നാട് കോട്ടയം...

കൃത്യമായി പറഞ്ഞാല് കോട്ടയം നഗരത്തില് നിന്നും 3 കി. മീ. പടിഞ്ഞാറ് ഭാഗത്ത് മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന താഴത്തങ്ങാടി എന്ന ഗ്രാമം.
താഴത്തങ്ങാടി എന്നു പറയുന്നത്‌ വളരെ സുന്ദരമായ ഒരു സ്റ്റൈലന് ഗ്രാമമാണ്‍. നാട്ടുകാരനായ ഞാന്‌ വെറുതെ ഗമ പറയുകയാണെന്ന് കരുതേണ്ട.

സത്യമാ ഞാന്‌ പറയുന്നത്‌ . പുഴയും കുന്നും മരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ചര് ച്ചുകളും പിന്നെ കുറേ മനുഷ്യരും ഉള്ള ഒരു ഗ്രാമം.
ചര് ച്ചുകളുടെയും പള്ളികളുടെയും ക്ഷേത്രങ്ങളുടെയും കണക്കെടുത്താല് ഇതാണു ദൈവത്തിന്റെ സ്വന്തം നാടെന്നു ഉറപ്പിക്കാം.

ആയിരത്തിലേറെ വര് ഷം പഴക്കമുള്ളവയാണു പലതും.

ഇവ ഇന്ത്യയിലെ തന്നെ പുരാതനമായ ദേവാലയങ്ങളുടെ ഗണത്തില് പെടുന്നു.

പുഴകളുടെ കാര്യത്തില് നമ്മുടെ കേരളം സമൃതമാണല്ലോ.

നീളത്തിലും വീതിയിലും മുന്നി ല് നില് ക്കുന്ന നിളയില് നിന്നും പെരിയാറില് നിന്നും വിത്യസ്തം ആണ്‍ ഞങ്ങളുടെ മീനച്ചിലാര് .

വന്യഭാവം അവളില് തീരെ ഇല്ല. കോട്ടയം നഗരം വിട്ടു താഴത്തങ്ങാടിയിലേക്ക് അടുക്കുമ്പോള് അവള്‍ കൂടുത ല് സുന്ദരി ആകും. കേരളത്തിലെ ഏറ്റവും പുരാതനമായ വള്ളംകളികളി ല് ഒന്നാണു മീനച്ചിലാറ്റിലെ വള്ളംകളി.

2 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

നെസി,
സ്വാഗതം..തുടര്‍ന്നെഴുതുക..
സിജി.

Renjithraj.R said...

"കുറച്ചു അടുപ്പമുള്ളവര് നെസി എന്നു വിളിക്കും."

കുറച്ചു കൂടി അടുപ്പമുള്ളവര് എന്താണു വിളിക്കുന്നതു എന്നു പറയണോ ?